വളപട്ടണം: പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ. പാപ്പിനിശ്ശേരിയിൽ താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശിയായ 34-കാരനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ് പതിനേഴുകാരി പ്രസവിച്ചത്. ഭാര്യയും സേലം സ്വദേശിനിയാണ്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ നിയമപ്രകാരം സേലത്തുവെച്ച് വിവാഹിതരായ ഇവർ പിന്നീട് പാപ്പിനിശ്ശേരിയിൽ താമസമാക്കുകയായിരുന്നു.ആശുപത്രി അധികൃതർ ഭാര്യയുടെ വയസ്സ് ചോദിച്ചപ്പോൾ 17 എന്ന് പറഞ്ഞതിന് പിന്നാലെ അധിക്യതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിപ്രകാരമാണ് പൊലീസ്


കേസ് രജിസ്റ്റർചെയ്തത്. വളപട്ടണം ഇൻസ്പെക്ടർ വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി പോക്സോ കേസ് പ്രകാരം ഭർത്താവിനെ അറസ്റ്റ് ചെയ്തത് കോടതിയിൽ റിമാൻഡ് ചെയ്തു.
17-year-old wife gives birth in Pappinissery; POCSO case filed against 34-year-old husband